ആന്‍റോ അക്കരയ്ക്ക് അവാര്‍ഡ്

ആന്‍റോ അക്കരയ്ക്ക് അവാര്‍ഡ്
Published on

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍റെ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡിന് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആന്‍റോ അക്കര അര്‍ഹനായി. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്ള ഇസ്ലാം ഖാന്‍ അവാര്‍ഡ് സമ്മാനിച്ചു. ഒറീസയിലെ കന്ദമാലില്‍ പീഡനങ്ങള്‍ക്കിരയായ ആദിവാസി ക്രൈസ്തവര്‍ക്കിടയില്‍ കടന്നു ചെന്ന് ആന്‍റോ അക്കര കണ്ടെത്തിയ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹിന്ദുമത തീവ്രവാദികളുടെ അതിക്രമങ്ങളില്‍ ഇരകളാക്കപ്പെട്ട കന്ദമാലിലെ ക്രൈസ്തവര്‍ക്ക് നീതി ലഭ്യമാക്കാനും ജയിലിലടയ്ക്കപ്പെട്ട ഏഴു നിരപരാധികളുടെ മോചനത്തിനും വേണ്ടി ആന്‍റോ അക്കര പരിശ്രമിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org