മതപരിവര്‍ത്തനാരോപണം: യു പിയിലെ രണ്ടു ക്രിസ്ത്യന്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കു സുപ്രീം കോടതിയുടെ മുന്‍കൂര്‍ ജാമ്യം

ഉത്തര്‍പ്രദേശില്‍ കൂട്ട മതപരിവര്‍ത്തനം നടത്തി യെന്ന അന്വേഷണം നേരിടുന്ന രാജേന്ദ്ര ബിഹാരി ലാല്‍, വിനോദ് ബിഹാരി ലാല്‍ എന്നീ സഹോദര ങ്ങളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ മൂന്നംഗബഞ്ച് ഉത്തര്‍പ്രദേശ് പോലീസിനോട് ഉത്തര വിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈ ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ച സാഹചര്യത്തില്‍ ഇവരുടെ കേസ് സുപ്രീംകോടതി അടിയന്തിരമായി പരിഗണി ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സാം ഹിഗ്ഗിന്‍ബോതം കാര്‍ഷി ക യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലറാണ് രാ ജേന്ദ്ര ബിഹാരി ലാല്‍, വിനോദ് ലാല്‍ യൂണിവേഴ്‌സി റ്റി ഡയറക്ടര്‍മാരിലൊരാളും. യൂണിവേഴ്‌സിറ്റിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനായ ഐസക് ഫ്രാങ്കും സഹ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചതിനു പുറത്താക്കപ്പെട്ട ഒരു പൂര്‍വവിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് പൊലീസില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. യൂണിവേഴ്‌സിറ്റി യുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും ഇതിനു പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. 1910-ല്‍ അ മേരിക്കയില്‍ നിന്നുള്ള പ്രിസ്ബിറ്റേരിയന്‍ മിഷണറി സാം ഹിഗ്ഗിന്‍ബോതം സ്ഥാപിച്ച അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1947-നു ശേഷം 14 ക്രിസ്ത്യന്‍ സഭക ളുടെ പ്രതിനിധികളടങ്ങുന്ന ഒരു ഡയറക്ടര്‍ ബോര്‍ ഡിനു കീഴിലാക്കുകയായിരുന്നു. കത്തോലിക്കാസഭ യുടെ പ്രതിനിധിയും ഇതിലുണ്ട്.

ഇതിനിടയില്‍ കഴിഞ്ഞ പെസഹാ വ്യാഴാഴ്ച ഫ ത്തേപൂര്‍ ജില്ലയില്‍ ഇവാഞ്ചലിക്കല്‍ സഭയുടെ ഒരു പള്ളിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോ പിച്ച് ഹിന്ദുത്വ സംഘടനകള്‍ അക്രമങ്ങള്‍ നടത്തിയി രുന്നു. പൊലീസെത്തി 55 ക്രൈസ്തവര്‍ക്കെതിരെ കേസ് എടുക്കുന്നതുവരെ ആള്‍ക്കൂട്ടം പള്ളി പുറത്തു നിന്നു പൂട്ടിയിടുകയായിരുന്നു. ആ കേസില്‍ 26 പേ രെ അറസ്റ്റ് ചെയ്തു. ഇതേ കേസിലാണ് പഴയ പരാ തിയുടെ പേരില്‍ ഇപ്പോള്‍ ലാല്‍ സഹോദരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ പള്ളിയുമായി തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നു അവര്‍ വിശ ദീകരിക്കുന്നു. ഉത്തര്‍പ്രദേശിലെ 20 കോടി ജനങ്ങ ളില്‍ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org