ഒഡിഷയിലെ ക്രൈസ്തവ വിരുദ്ധ അക്രമം: ന്യൂനപക്ഷകമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഒഡിഷയിലെ ക്രൈസ്തവ വിരുദ്ധ അക്രമം: ന്യൂനപക്ഷകമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Published on

ഒഡിഷയില്‍ ഈയിടെ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണ ങ്ങളില്‍ മുപ്പതോളം ക്രൈസ്തവര്‍ക്കു പരിക്കേറ്റതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയോടു കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ എ സി മൈക്കിള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഒഡിഷയിലെ മാല്‍കന്‍ഗിരി ജില്ലയിലെ ഒരു ഗ്രാമത്തില്‍ വളരെ സംഘടിതമായ രീതിയിലുള്ള ആക്രമണമാണ് നടന്നതെന്നു മൈക്കിള്‍ ചൂണ്ടിക്കാട്ടി.

ബി ജെ പി അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഒഡിഷയില്‍ ക്രൈസ്തവിരുദ്ധ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കടക്കം ഒഡിഷയിലെ ക്രൈസ്തവസംഘടനകള്‍ ഇതേക്കുറിച്ചു പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org