ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി നിര്യാതനായി

ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി നിര്യാതനായി

വടക്കുകിഴക്കൻ ഇന്ത്യയിലെ വലിയ മിഷനറി ആയിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി (91) നിര്യാതനായി. 60 ലേറെ വർഷം വൈദികനായും 50 ലേറെ വർഷം മെത്രാനായും അദ്ദേഹം വടക്കുകിഴക്കൻ ഇന്ത്യൻ സഭയെ സേവിച്ചു. പത്തുവർഷം വടക്കുകിഴക്കൻ ഇന്ത്യൻ മെത്രാൻ സംഘത്തിന്റെ അധ്യക്ഷനായിരുന്നു.

പാലാ രൂപതയിലെ കാളികാവ് സ്വദേശിയായിരുന്ന അദ്ദേഹം 1969 ലാണ് മണിപൂരില ടെസ്പൂർ രൂപതാ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്. 1980 ൽ ഇംഫാൽ രൂപത മെത്രാനായി അധികാരമേറ്റു. 95 ൽ ഇംഫാൽ രൂപത അതിരൂപതയായപ്പോൾ പ്രഥമ ആർച്ച് ബിഷപ്പായി. 2006 ൽ വിരമിച്ചു വിശ്രമജീവിതം നയിക്കുകയായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org