ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദവിയിലേക്ക്

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദവിയിലേക്ക്
Published on

വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21 ന് ദൈവദാസനായി പ്രഖ്യാപിക്കും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്‍റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തില്‍ അന്നു വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അനുമതിപത്രം ചടങ്ങില്‍ വായിക്കും. ആര്‍ച്ചുബിഷപ് അട്ടിപ്പേറ്റിയുടെ അമ്പതാം ചരമ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യ ഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടക്കുന്നത്. ആദ്ധ്യാത്മിക മേഖലയ്ക്കൊപ്പം തന്നെ സാമൂഹ്യ സാംസ്കാരിക രംഗത്തും നിസ്തുല സംഭാവനകള്‍ നല്‍കിയ ഡോ. ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org