ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയഭാരവാഹികള്‍

ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയഭാരവാഹികള്‍
Published on

ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്‍റായി ബിനോയി പള്ളിപറമ്പിലും ജനറല്‍ സെക്രട്ടറിയായി സുജി തോമസും തെരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂര്‍ സാന്തോം പാസ്റ്റര്‍ സെന്‍ററില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് അടുത്ത നാലുവര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നത്. മറ്റു ഭാരവാഹികളായി ടൈറ്റസ് തോമസ് (കര്‍ണാടക)-ജനറല്‍ ഓര്‍ഗനൈസര്‍, മീര ജോര്‍ജ് (കര്‍ണാടക)-വൈസ്പ്രസിഡന്‍റ്, ജിസ്മി ജോസ് (തമിഴ്നാട്)-ജോയിന്‍റ് സെക്രട്ടറി, ലൂക്ക് അലക്സ് (കേരളം), കെ.ടി.ജോണ്‍ (കര്‍ണാടക) -റീജണല്‍ ഓര്‍ഗനൈസേഴ്സ്, ജ്ഞാനദാസ് (തമിഴ്നാട്), ബെന്നി മുത്തനാട്ട്, കെ.കെ. സൂസന്‍ (കേരളം)-ഓഡിറ്റേഴ്സ്, ഷൈജു മഠത്തില്‍, സാബു ജോസഫ് (കേരളം), ഫിലിപ് മാത്യു (കര്‍ണാടക)-ദേശീയ സമിതി അംഗങ്ങള്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഡയറക്ടര്‍ നിയമനത്തിനായി ഫാ. ജയിസം പുന്നപ്ലാക്കല്‍, ഫാ. ആന്‍റണി തെക്കേമുറി, ഫാ. ജിനോയി തോമസ് വൈസ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫാ. ജോര്‍ജ് ആലുക്ക, ഫാ. മാത്യു പുതിയാത്ത്, സിസ്റ്റര്‍ ആന്‍ഗ്രേസ് എന്നിവരുടെ പാനല്‍ സിബിസിഐക്ക് സമര്‍പ്പിച്ചു. സമ്മേളനം മാണ്ഡ്യ രൂപത ബിഷപ് മാര്‍ ആന്‍റണി കരിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്ടര്‍ ഫാ. ആന്‍റണി പുതിയാപറമ്പില്‍, രൂപതാ ഡയറക്ര്‍ ഫാ. സജി പരിയപ്പനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org