ഗര്‍ഭച്ഛിദ്ര അനുവാദം; സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരം കെ.സി.ബി.സി. പ്രൊ ലൈഫ് സമിതി

മുംബൈയിലെ ഒരു യുവതിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അമ്മയുടെ ജിവന്‍റെ സുരക്ഷിതത്വത്തിന്‍റെ പേരില്‍ 24 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ അബോര്‍ഷന്‍ ചെയ്യാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.സി.ബി.സി. പ്രൊലൈഫ് സമിതി വിലയിരുത്തി. ആറു മാസം പ്രായമെത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണകുഞ്ഞുങ്ങളെപ്പോലെ വളരാനുമുള്ള എല്ലാ അനുകൂലസാഹചര്യങ്ങളും നിലനില്‍ക്കെ ഇത്തരത്തിലുള്ള ഒരു പ്രത്യേക അനുവാദം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗര്‍ഭസ്ഥയായ യുവതിയുടെ നിസ്സഹായവസ്ഥ നിലനില്ക്കുമ്പോഴും ഉദരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തെ നഷേധിക്കരുത്. കുഞ്ഞിനെ സംരക്ഷിക്കാന്‍ കേരളത്തിലെ നിരവധി കത്തോലിക്കാ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നുവെങ്കിലും അതിന് വേണ്ടത്ര പരിഗണന ലഭിക്കാതുള്ള ഈ വിധി ഏറെ ഖേദകരമണ്. കെ.സി.ബി.സി. പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍ അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സാലു അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org