സ്തോത്രാരാധനയും സമ്മേളനവും

Published on

തിരുവനന്തപുരം: ഇന്‍റര്‍കള്‍ച്ചറല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്‍റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സ്തോത്രാരാധനയും കുടുംബസമ്മേളനവും തിരുവനന്തപുരം പി.ടി.പി. നഗര്‍ സി.എസ്.ഐ. ദേവാലയത്തില്‍ നടത്തി. നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു ശീമോന്‍ പത്രോസി നോടു ചോദിക്കുന്ന ചോദ്യം വര്‍ത്തമാന കാലഘട്ടത്തിലും പ്രസക്തമാണെന്നും പരസ്പരസ്നേഹമാണ് ദൈവസ്നേഹത്തിന്‍റെ ദൃഷ്ടാന്തമെന്നും സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച എബന്‍ഡന്‍റ് ലൈഫ് കേരളാ ചാപ്റ്റര്‍ പ്രസിഡന്‍റ് ഷെവ. ഡോ. കോശി എം. ജോര്‍ജ്ജ് പറഞ്ഞു. ഇടക മെല്‍ബണ്‍ (ആസ്ട്രേലിയ) ഇടവക വികാരി റവ. ഡോ. വിനോദ് വിക്ടര്‍ വചനസന്ദേശം നല്‍കി. സെന്‍റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ പോള്‍ മറ്റമന, ഇടക ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ റവ. എസ്.എച്ച്. സെല്‍ വാനോസ്, തിരുവനന്തപുരം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്‍റ് ഫാ. ഡോ. ടി.ജെ. അലക്സാണ്ടര്‍, മാസ് ക്വയര്‍ പ്രസിഡന്‍റ് റവ. എസ്. ഗ്ലാഡ്സ്റ്റന്‍, സാല്‍വേഷന്‍ ആര്‍മി കേണല്‍ പി.എം. ജോസഫ്, ജഠജ നഗര്‍ ഇടക വികാരി റവ. എസ്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org