സമഗ്രതയിലേക്ക് വളരുക-സന്തോഷം പങ്കുവയ്ക്കുക: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

സമഗ്രതയിലേക്ക് വളരുക-സന്തോഷം പങ്കുവയ്ക്കുക: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Published on

കൊച്ചി: വ്യക്തിതലത്തിലും കുടുംബങ്ങളിലും സമൂഹത്തിലും അസ്വസ്ഥതകളുടെ ബാഹുല്യം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും തലങ്ങളില്‍ സന്തോഷത്തിന്‍റെ പൂര്‍ണത അനുഭവിക്കുന്ന സമഗ്രവ്യക്തിത്വത്തിന്‍റെ ഉടമകളായി നാം ഓരോരുത്തരും മാറണമെന്നും അ തുവഴി ലോകത്തെ
കൂടുതല്‍ സന്തോഷഭരിതമാക്കണമെന്നും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പി ഒസിയില്‍ ആരംഭിച്ച മനശ്ശാസ്ത്രകോഴ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം സ്വയം അറിയുകയും സന്തോഷമനുഭവിക്കുന്നവരായി മാറുകയും ചെയ്യുമ്പോള്‍ മാത്രമേ മറ്റുള്ളവരെ സന്തോഷത്തിലേക്ക് നയിക്കാനും ലോകത്തെ കൂടുതല്‍ മനോഹരമാക്കാനും സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പിഒസി ഡയറക്ടര്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഫാ. ഷാജി സ്റ്റീഫന്‍ ഒഡിഇഎം, അഡ്വ
സരിത എന്നിവര്‍ പ്രസംഗിച്ചു. റവ. ഫാ. ബേണി ഒ.എഫ്.എം. ക്യാപ് ക്ലാസു നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org