ദ്വിദിന ശില്പശാല

Published on

അങ്കമാലി: ഫ്രാന്‍സിസ് പാപ്പയുടെ കുടുംബത്തെക്കുറിച്ചുള്ള പുതിയ അപ്പസ്തോലിക പ്രബോധനമായ "അമോരിസ് ലെത്തീസ്യ"യെക്കുറിച്ചുള്ള അറിവുകളും കാഴ്ചപ്പാടുകളും ആഴത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായി ആഗസ്റ്റ് 13, 15 തീയതികളില്‍ അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. 50 പേര്‍ക്ക് പ്രവേശനം. പ്രവേശന ഫീസ് 500 രൂപ. ഭക്ഷണവും അമോരിസ് ലെത്തീസ്യയുടെ കോപ്പിയും ഫീസില്‍ ഉള്‍പ്പെടും. റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2453048, 9400092982.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org