ഗര്‍ഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണയും

ഗര്‍ഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണയും
Published on

തൃശൂര്‍: അതിരൂപത ജോണ്‍ പോള്‍ ആറാമന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗര്‍ഭച്ഛിദ്ര പരിഷ്കരണ നിയമ ഭേദഗതിക്കെതിരെയും ദയാവധത്തിനെതിരെയും പ്രതിഷേധ പ്രകടനവും പോസ്റ്റോഫീസ് ധര്‍ണയുംനടത്തി. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭീതിദായകമാംവിധം സമൂഹത്തില്‍ ഗര്‍ഭച്ഛിദ്രം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭ്രൂണ ഹത്യാനിരക്കു പതിന്മടങ്ങു വര്‍ദ്ധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരുന്ന ബില്ല് വഴിവയ്ക്കും. എന്തു വിലകൊടുത്തും ഇതിനെതിരെ പടപൊരുതും. ഗര്‍ഭച്ഛിദ്രത്തിനെതിരെ അദ്ദേഹം സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. ദയാവധം ഏറെ അപകടമാണെന്ന് അദ്ദേഹം സമൂഹത്തിനു മുന്നറിയിപ്പു നല്കി.
ധര്‍ണയില്‍ കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ ഗ്രസ്സ് പ്രസിഡന്‍റ് പ്രൊഫ. കെ.എം. ഫ്രാന്‍സിസ് വിഷയാവതരണം നടത്തി. ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, പ്രസിഡന്‍റ് ജെയിംസ് ആഴ്ചങ്ങാടന്‍, ബസിലിക്ക വികാരി ഫാ. ജോര്‍ജ് എടക്കളത്തൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കെസിബിസി അല്മായ കമ്മീഷന്‍ അംഗം പി.ഐ. ലാസര്‍ മാസ്റ്റര്‍, ഇ.സി. ജോര്‍ജ് മാസ്റ്റര്‍, അഡ്വ. ഡെന്നി സി.ജെ. എന്നിവര്‍ പ്രസംഗിച്ചു. ദിപ ആന്‍റോ, ഷീബ ബാബു, മാത്യു എന്‍.ടി., വര്‍ഗീസ് എം.എ., ബാബു, സൈമണ്‍ ആന്‍റണി, ജോസ് ആന്‍റണി, ഡോ. ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org