കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
Published on

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദൈവത്തെപ്പോലെ എല്ലാ മനുഷ്യരും കരുണയുള്ളവരായി മാറുവാനും സഹമനുഷ്യര്‍ക്കായി കൂടുതല്‍ സത്പ്രവൃത്തികള്‍ ചെയ്യുവാനും ഇഫ്ത്താര്‍ സംഗമം പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ വളര്‍ന്ന് വരുന്ന അസ്വസ്ഥതകളെ അതിജീവിച്ച് സാഹോദര്യത്തിന്‍റെ കണ്ണികളായി വര്‍ത്തിക്കുവാനും മനുഷ്യമനസ്സിനെ മലീനസമാക്കുന്ന ശത്രുതയുടെയും വിദ്വേഷത്തിന്‍റെയും വേരുകള്‍ പിഴുതുമാറ്റി സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും നന്മകള്‍ വിരിയിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെപ്പോലെ സഹമനുഷ്യരോട് കരുണ ഉള്ളവരായി മാറുവാനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും കാരുണ്യവര്‍ഷത്തിലെ റംസാന്‍ മാസം സഹായകമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പപ്പുവാ ന്യൂഗിനിയയുടെ അപ്പസ്തോലിക് നൂണ്‍ ഷ്യോയും റാസ്സിറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായുമായി നിയമിതനായ മോണ്‍. കുര്യന്‍ വയലിങ്കല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, റവ. ഡോ. മാണി പുതിയിടം, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സോനാ പി.ആര്‍, ഡോ. ഷീന ഷുക്കൂര്‍, കോട്ടയം ടൗണ്‍ പള്ളി ഇമാം മുഹമ്മദ് സാദിഖ്, വി.എന്‍. വാസവന്‍ എക്സ് എം.എല്‍.എ., കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഐ. പി.എസ,് കോട്ടയം അസി. കളക്ടര്‍ കൃഷ്ണ തേജ മൈലാവരപ്പ്, ജെസ്റ്റിസ് കെ.റ്റി തോമസ്, കോട്ടയം അതിരൂ പത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അ ഡ്വ. വി.ബി വിനു, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ സന്ദേശങ്ങള്‍ നല്‍കി. സംഗമത്തില്‍ കോട്ടയത്തെ മതസാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരികരം ഗത്തെ പ്രമുഖര്‍ പങ്കെടു ത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org