കെ.സി.ബി.സി അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം

കെ.സി.ബി.സി അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം
Published on

കൊച്ചി: ധാര്‍മ്മികമൂല്യങ്ങളും ബൈബിള്‍ സന്ദേശങ്ങളും നടനകലയിലൂടെ അവതരിപ്പിക്കുന്ന സമിതികളെയും കലാകാരന്മാരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സമ്പര്‍ക്ക മാധ്യമക്കമ്മീഷന്‍ നടത്തിവരുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം ഈ വര്‍ഷം സെപ്റ്റംബറില്‍ എറണാകുളത്ത് പി.ഒ.സി. ഓഡിറ്റോറിയത്തില്‍ നടത്തുന്നു. കേരളത്തിലെ തിരുനാളുകള്‍ക്കും, ഉത്സവങ്ങള്‍ക്കും, മറ്റു ആഘോഷങ്ങള്‍ക്കും കുടുംബ സദസ്സുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന, കലാമൂല്യവും ധാര്‍മ്മിക ദര്‍ശനങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ നാടകങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് കെ.സി.ബി.സി. നാടകമത്സരത്തിന്‍റെ ഉദ്ദേശ്യം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ 250 രൂപ രജിസ്ട്രേഷന്‍ ഫീസോടൊപ്പം നാടക സ്ക്രിപ്റ്റിന്‍റെ D.T.P. ചെയ്ത മൂന്നുകോപ്പികള്‍ 2016 ആഗസ്റ്റ് 08-ന് മുമ്പ് മാധ്യമ കമ്മീഷന്‍ ഓഫീസില്‍ എത്തിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ മത്സരം പി.ഒ.സി. ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ അവസാനവാരം നടത്തപ്പെടുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org