കാരുണ്യ ജീവിത ദര്‍ശനം കുടുംബങ്ങളില്‍നിന്നു ലഭിക്കണം – ഡോ. ജോസഫ് കാരിക്കശ്ശേരി

കാരുണ്യ ജീവിത ദര്‍ശനം കുടുംബങ്ങളില്‍നിന്നു ലഭിക്കണം – ഡോ. ജോസഫ് കാരിക്കശ്ശേരി
Published on

കൊച്ചി: കാരുണ്യ ജീവിത ദര്‍ശനം കുടുംബങ്ങളില്‍ നിന്ന് ലഭിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലും, അയല്‍ക്കാര്‍, സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍, ആലംബഹീനര്‍ എന്നിവരുമായുളള സ്നേഹബന്ധം, സഹായ സഹകരണങ്ങള്‍ എന്നിവ ചെറുപ്പത്തിലെ കുട്ടികള്‍ക്ക് കണ്ടു വളരുവാന്‍ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ കേരള സന്ദേശവുമായെത്തിയ കൊച്ചി-കോട്ടപ്പുറം യാത്രയോടനുബന്ധിച്ച് നടത്തിയ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ജോയി, ഫാ. ജോണ്‍സണ്‍ റോച്ച, പ്രൊ-ലൈഫ് സമിതി പ്രസിഡന്‍റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍റ് ശ്രീ ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജോയി വഞ്ചിപ്പുര എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org