അല്‍ഫോന്‍സാമ്മയുടെ ഓര്‍മത്തിരുനാള്‍

അല്‍ഫോന്‍സാമ്മയുടെ ഓര്‍മത്തിരുനാള്‍
Published on

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സെന്‍റ് അല്‍ ഫോന്‍സ ഫോറോനാ പള്ളിയില്‍ വി. അല്‍ഫോന്‍ സാമ്മയുടെ 70-ാം ഓര്‍മത്തിരുനാള്‍ സമാപിച്ചു. ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിലും ആഘോഷമായ റാസ കുര്‍ബാനയിലും ഊട്ടുനേര്‍ച്ചയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കാളികളായി. താമരശ്ശേരി സനാതന സെമിനാരി പ്രൊഫ. ഫാ. തോമസ് പ്ലാത്തോട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫൊറോനാ വികാരി ഫാ. ജെയിംസ് വാമറ്റത്തില്‍ നേതൃത്വം നല്കി. 22 മുതല്‍ തുടങ്ങിയ തിരുനാള്‍ ആഘോഷ പരിപാടികളില്‍ ഫാ. നില്‍സണ്‍ പുല്ലന്‍, ഫാ. ഡൊമിനിക് കുഴിവേലില്‍, ഫാ. ബിനു പീടിയേക്കല്‍, ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ, ഫാ. ഡൊമിനിക് നരിപ്പാറ, ഫാ ജോസഫ് എടയ്ക്കാട്ടില്‍, ഫാ. പോള്‍ പാറയില്‍, ഫാ. ഡാനി കോക്കാടന്‍, ഫാ. ജോസഫ് ചൂണ്ടയില്‍ എന്നിവവര്‍ കാര്‍മികത്വം വഹിച്ചു. അല്‍ഫോന്‍ സാമ്മയുടെ തിരുശേഷിപ്പ് വണക്കവും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും നടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org