യുവാക്കള്‍ കാര്‍ഷികരംഗത്തേയ്ക്കു കടന്നുവരണം -മാര്‍ ജോസഫ് കല്ലറങ്ങാട്ട്

യുവാക്കള്‍ കാര്‍ഷികരംഗത്തേയ്ക്കു കടന്നുവരണം -മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Published on

പാലാ: പാലായില്‍ സംഘടിപ്പിച്ച കാര്‍ഷികമേള മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി സമഗ്രമായി പഠിക്കാന്‍ വിദഗ്ദ്ധസമിതി ഉണ്ടാകണമെന്നു ബിഷപ് പറഞ്ഞു. നമ്മുടെ ചെറുപ്പക്കാര്‍ മണ്ണിനെ വേണ്ടപോലെ ആദരിക്കുന്നില്ലെന്നും മിക്കവര്‍ക്കും വിദേശ ജോലിയോടാണു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രിസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, നബാര്‍ഡ് കോട്ടയം മനേജര്‍ കെ.ബി. ദിവ്യ, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്‍റ് കെ.ജെ. ഫിലിപ്പ് കുഴികുളം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, പി.എസ്. ഡബ്ല്യൂ. എസ്. ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org