യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ 

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ 
Published on

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലക ശക്തികളാണെന്നും വിദ്യഭ്യാസപരമായ ഔന്നത്യത്തിനൊപ്പം സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും യുവജനങ്ങൾ നേതൃത്വം നൽകണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് അഭിപ്രായപ്പെട്ടു.

എറണാകുളം ആശിർഭവനിൽ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ. മിനിമോൾ വി കെ SHE കേശദാന യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു.

കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ റവ. ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, രാജീവ്‌ പാട്രിക്, ഫാ. എബിൻ ജോസ് വാരിയത്ത് തുടങ്ങിയവർ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org