യുവാക്കൾ ​മാറ്റത്തിന്റെ വക്താക്കൾ: കത്തോലിക്ക കോൺഗ്രസ്

Youth are the agents of change: Catholic Congress
Published on: 

പാലാ: സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ യുവജനങ്ങൾക്ക് സാധിക്കുമെന്നും പുതിയ ചിന്തകളും ആശയങ്ങളും സമൂഹത്തിലേക്ക് എത്തിക്കുന്നത് പ്രധാനമായും യുവാക്കളാണെന്നും പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത യൂത്ത് കൗൺസിൽ സംഘടിപ്പിച്ച യുവ ജ്വാല 2026 ഭരണങ്ങാനം മാതൃഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ തൊഴിൽ ശക്തിയുടെ അടിത്തറ യുവാക്കളാണ്. നവീന ആശയങ്ങളിലൂടെയും സംരംഭകത്വത്തിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ യുവജനങ്ങൾക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

കാർഷിക വൃത്തിയോടുള്ള ആഭിമുഖ്യക്കുറവ്, വിദേശത്തേക്കുള്ള കുടിയേറ്റം തുടങ്ങി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് മൂന്ന് പ്രമുഖ മുന്നണി രാഷ്ട്രീയ നേതാക്കൾ സിംപോസിയത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രൊഫ. റോണി കെ ബേബി എംഎൽഎ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ, അഡ്വ. ഷോൺ ജോർജ് എന്നിവർ തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്ത യുവാക്കൾ നേതാക്കളോട് അവരുടെ ആശയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.

രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണവും റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണവും നടത്തി. ജോസ് വട്ടുകുളം, ക്ലിന്റ് അരി പ്ലാക്കൽ, എഡ്വിൻ പാമ്പാറ, അരുൺ പോൾ മണ്ഡപത്തിൽ,ജിനു മുട്ടപ്പള്ളിൽ,ജാൻസ് കുന്നപ്പള്ളി,ഡോ.ജോബിൻ പള്ളിയമ്പിൽ .... തുടങ്ങിയവർ സംസാരിച്ചു. ഫൊറോന തല യൂണിറ്റുകൾ രൂപീകരിക്കുന്നതിനായിയുള്ള കോഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org