പറവൂര്‍: കോട്ടയ്ക്കാവ് ഇടവകയിലെ സിഎല്‍സിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ചുണങ്ങംവേലി നിവേദിതയില്‍ യൂത്ത് കണക്ട്-2017 സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന യുവജന പരിശീലനപരിപാടി ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. പോള്‍ കരേടന് അധ്യക്ഷത വഹിച്ചു. ദിശ ഫൗണ്ടേഷന് ഡയറക്ടറും യൂത്ത് ട്രെയിനറുമായ സെമിച്ചന് ജോസഫ് ചീഫ് കോഓര്‍ഡിനേറ്ററായി സംഘടിപ്പിച്ച ക്യാമ്പില്‍ ഷാജി മാലിപ്പാറ, സാബു ആരക്കുഴ, സിജോ പൈനാടത്ത്, എം.ഡി. ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മോണ്‍. ആന്റണി നരികുളം യുവജനങ്ങളോട് സംവദിച്ചു. നിവേദിത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുളിക്കല്‍ സമാപനസന്ദേശം നല്കി. ഫാ. ജിയോ മാടപ്പാടന്‍, സിസ്റ്റര്‍ ക്ലെയര്‍ ആന്റോ, സിസ്റ്റര്‍ അനറ്റ്, സിഎല്‍സി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.