സഹൃദയയിൽ യോഗ ദിനാചരണം നടത്തി

സഹൃദയയിൽ യോഗ ദിനാചരണം നടത്തി
കോവിഡ് രോഗ മുക്തരിൽ കണ്ടുവരുന്ന ശ്വസന പ്രശ്നങ്ങൾക്ക് യോഗചര്യകളിലെ പ്രാണായാമ, നാഡി ശോധന വ്യായാമങ്ങൾ ഗുണപ്രദമെന്ന് കാണുന്നതായി അന്തർദേശീയ യോഗ പരിശീലകനായ ഫാ. പീറ്റർ  തിരുതനത്തിൽ അഭിപ്രായപ്പെട്ടു. അന്തർദേശീയ യോഗാദിനാചരണത്തിൻറെ ഭാഗമായി സഹൃദയ ആത്മയോഗ അക്കാദമിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ  വ്യായാമങ്ങളിൽ തുടങ്ങി ആസനകളിലൂടെ കപാലപതി, പ്രാണായാമ, ശ്വസന വ്യായാമങ്ങളിൽ  മുന്നേറിയ പരിശീലനത്തിന്  ഫാ. പീറ്റർ തിരുതനത്തിൽ  നേതൃത്വം നൽകി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്‌ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org