വൈ.എം.സി.എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാന മത്സരം സംഘടിപ്പിച്ചു

വൈ.എം.സി.എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാന മത്സരം സംഘടിപ്പിച്ചു
Published on

കുവൈറ്റ് വൈ. എം. സി. എ. സംഘടിപ്പിച്ച ക്രിസ്തുമസ് ഗാന മല്‍സരത്തില്‍ 9 ടീമുകള്‍ പങ്കെടുത്തു. ഫാ. മാത്യൂ എം. മാത്യൂ ക്രിസ്തുമസ് സന്ദേശം നല്‍കി. മല്‍സരത്തില്‍ സെന്റ്‌റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഒന്നാം സ്ഥാനവും, സെന്റ് ജോര്‍ജ് യൂണിവേയ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് റീഷ് ചര്‍ച്ച് രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപ്പള്ളി അഹമദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.

ഡോ. സണ്ണി ആന്‍ഡ്രൂസ്, എ. ഐ. കുര്യന്‍ (രക്ഷാധികാരി) പ്രാര്‍ത്ഥനയക്ക് നേത്യത്യം നല്‍കി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാര്‍ മാത്യു കോശി നന്ദിയും രേഖപ്പെടുത്തി.

പ്രസിഡന്റ് മാത്യൂ വര്‍ക്കി, കണ്‍വീനര്‍മാരായ മാത്യൂസ് മാമ്മന്‍, സുനു ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. വിനോദ് ടി. ജേക്കബ്, ഫിലിപ്പ്‌സ് ഡാനിയേല്‍, സോളമന്‍ ജോസ് ജേക്കബ് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.

ഡോ. മെര്‍ലിന്‍ ആന്‍ ബാബു പ്രോഗ്രാമിന്റെ അവതാരികയായിരുന്നു.

റവ. ജിജി മാത്യൂ, റവ. ഫാ. സിബി എല്‍ദോസ്, റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, റവ. ഫാ. മാത്യൂ എം. മാത്യൂ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org