യൂദിത്ത് സംഗമം 2025

യൂദിത്ത്  സംഗമം 2025
Published on

എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന യൂദിത്ത് ഫോറം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക വിധവ ദിനത്തിന്റെ പശ്ചാത്തലത്തിൽ വാർഷിക സെമിനാർ നടത്തി.

"വൈകാരിക സമന്വയം ശ്രേഷ്ഠ വ്യക്തിത്വത്തിന്" എന്നതായിരുന്നു സെമിനാർ വിഷയം. 16 ഫൊറോനകളെ ആറു സോണുകൾ ആക്കി തിരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഈ സെമിനാർ നടന്നത്. ഏകദേശം 3000 ത്തിലധികം വിധവകൾ ഈ സെമിനാറിൽ പങ്കെടുത്തു.

കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസഫ് മണവാളൻ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ ചാൾസ് തെറ്റയിൽ, ഫാദർ റിജു വെളിയിൽ, ആനിമേറ്റർ സി. അഖില സി. എം. സി, യൂദിത്ത് ഫോറം അതിരൂപത കോഡിനേറ്റർ ഡെയ്സി അഗസ്റ്റിൻ, ഡയറക്ടർമാർ, ആനിമേറ്റർമാർ, കോഡിനേറ്റർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org