ക്രിസ്തുമസ് ശാന്തിയാത്ര സംഘടിപ്പിച്ചു

ക്രിസ്തുമസ് ശാന്തിയാത്ര  സംഘടിപ്പിച്ചു

കൊച്ചി: മതസൗഹാര്‍ദത്തിന് മുന്‍തൂക്കമുള്ള കാലഘട്ടമാണിത്, എന്ന് ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു. ക്രിസ്തുമസ്സിനോടനുനബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ശാന്തിയാത്ര കാരിക്കാമുറി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നിന്നാരംഭിച്ച്് സൗത്ത് ജുമാ മസ്ജിദ് വഴി എറണാകുളം കരയോഗത്തിലെത്തി തുടര്‍ന്ന് ഗാന്ധി പ്രതിമ ചുറ്റി എറണകുളം ശിവക്ഷേത്രത്തില്‍ സമാപിച്ചു. ശാന്തിയാത്ര കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് എം. ആര്‍ ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശാന്തിയാത്രയില്‍ ശ്രീ. ടി.ജെ. വിനോദ് എം.എല്‍.എ., പ്രൊഫ. എം. കെ. സാനു, എറണാകുളം കരയോഗം സെക്രട്ടറി പി.രാമചന്ദ്രന്‍, എറണാകുളം ശിവക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എറണാകുളം ശിവക്ഷേത്രം ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍, എം. പി. ഫൈസല്‍ അസറി, ഡി.ബി. ബിനു, മുഹമ്മദ് ബഷീര്‍ ഹുസൈന്‍, ഡോ.കെ. രാധാകൃഷ്ണന്‍ നായര്‍, ടി. കലാധരന്‍, പി.എച്ച്. അഷറഫ്, ഇമാം സുബൈര്‍, ടി.എം. എബ്രഹാം, സി.ജി. രാജഗോപാല്‍, ഫാ. തോമസ് പുതുശ്ശേരി , ബണ്‍ഡി സിംഗ്, ഡേവിഡ് പറമ്പിത്തറ, കൗണ്‍സിലര്‍ കെ.ശശികല എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org