സെന്റ് തോമാസില്‍ ക്രിസ്മസ് കാരുണ്യ നക്ഷത്രങ്ങള്‍

സെന്റ് തോമാസില്‍ ക്രിസ്മസ് കാരുണ്യ നക്ഷത്രങ്ങള്‍

സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ എല്‍.ഇ.ഡി. സ്റ്റാര്‍ നിര്‍മ്മാണം തുടങ്ങി. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കുന്ന എല്‍.ഇ.ഡി. സ്റ്റാറുകള്‍, മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയും കിട്ടുന്ന ലാഭവിഹിതമുപയോഗിച്ച് ക്രിസ്തുമസ്സിനോടനുബന്ധിച്ച ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് , വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തു വന്നതിന്റെ തുടര്‍ച്ചയെന്നോണം, 2016 മുതല്‍ തന്നെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ത്ഥികള്‍ ഈ നന്‍മ പ്രവൃത്തി ചെയ്തു വരുന്നു.

കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്തിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റില്‍ കോളേജ് എക്‌സികുട്ടീവ് മാനേജര്‍ റവ. ഫാ. ബിജു പാണേങ്ങാടന്‍ നക്ഷത്രം തെളിയിച്ചു. ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ. ജോ കിഴക്കൂടന്‍ സ്വാഗതവും സ്റ്റാഫ് കോഡിനേറ്റര്‍ ഡോ. ജില്‍മി പി.ജോയി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org