ക്രിസ്തുമസ്സ് ആഘോഷത്തിന് തുടക്കം കുറിച്ച് കത്തോലിക്ക കോൺഗ്രസ്

ക്രിസ്തുമസ്സ് ആഘോഷത്തിന് തുടക്കം കുറിച്ച് കത്തോലിക്ക കോൺഗ്രസ്

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി . ആദ്യത്തെ ദിവ്യബലിക്ക് ശേഷം പള്ളി ഹാളിൽ നടന്ന ക്രിസ്തുമസ്റ്റ് ആഘോഷം അസി ഡയറക്ടർ ഫാ. ജെറിൻ കുരിയളാനിക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  സെക്രട്ടറി ജോബി സി.എൽ , ട്രഷറർ ലൂയിസ് താണിക്കൽ , ഭാരവാഹികളായ ഷാലി ഫ്രാൻസിസ് ,ജേക്കബ്ബ് തച്ചിൽ , ബിജു ബാബു എന്നിവർ പ്രസംഗിച്ചു . ക്രിസ്തുമസ്സ് ഫ്രന്റിനെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറി . വർഗ്ഗീസ് കെ എ , ആന്റോ തട്ടിൽ മണ്ടി ,ഗ്ലാഡിസ് ഫെന്നി , ജെസ്സി വർഗ്ഗീസ് , ആനി ജോയ് , വിൻസെന്റ് കെ.വി , ജോസഫ് സി.സി എന്നിവർ നേതൃത്വം നൽകി . ക്രിസ്തുമസ്സിനോടനുബദ്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനം 23-12-23 ന് നടത്തും 

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org