വരാപ്പുഴ: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പട്ട ഒരു കുടുംബത്തിന് പുത്തന്‍പളളി സെന്റ് ജോര്‍ജ്ജ് ഇടവക ഭവനം നിര്‍മ്മിച്ചു നല്‍കും. എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ വഴിയാണ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്.
ഇടവകജനങ്ങള്‍ സമാഹരിച്ച എട്ട് ലക്ഷം രൂപ, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളത്തുവെള്ളിലിന് ഇടവക വികാരി ഫാ. അലക്‌സ് കാട്ടേഴത്തും വൈസ് ചെയര്‍മാന്‍ സാജന്‍ ചക്യത്ത്, കൈക്കാരന്മാരായ ബൈജു തളിയത്ത്, ബെന്നി പുതുശ്ശേരി എന്നിവര്‍ ചേര്‍ന്ന് കൈമാറി. സഹ വികാരി ഫാ. എബിന്‍ ഇടശ്ശേരി, മദര്‍ സുപ്പീരിയര്‍ സി. റോസ് കാര്‍മ്മല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.