വയനാടിനായി 24 ചെറു നാളങ്ങൾ പ്രകാശനം ചെയ്തു

വയനാടിനായി 24 ചെറു നാളങ്ങൾ പ്രകാശനം ചെയ്തു
Published on

കൊച്ചി:  വയനാട് മുണ്ടക്കൈ,ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഡോ. രമ്യ  മാത്യു എഴുതിയ 'വയനാടിനെ 24 ചെറുനാളങ്ങൾ' ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ലവ്ന മുഹമ്മദ് നു നൽകി പ്രകാശനം ചെയ്തു. ഡിസാസ്റ്റർ ക്രൈസിസ് മാനേജ്മെന്റ് പാഠ്യ വിഷയമാക്കണമെന്ന് ജോസഫ് അന്നംകുട്ടി ജോസ് ആവശ്യപ്പെട്ടു.

ഒരു അപകടമുണ്ടായാൽ ആദ്യം നാം എന്ത് ചെയ്യണമെന്ന് മനസ്സിലാക്കേണ്ടതുണ്ട് ഇനി വരുന്ന ദുരന്തങ്ങളെ എങ്കിലും നമുക്ക് കാര്യക്ഷമമായി നേരിടാൻ ക്രൈസിസ് മാനേജ്മെന്റ് വിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ  ഡോ. രമ്യ മാത്യുവിന്റെ വയനാടിനായ്  24 ചെറു നാളങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരുപറ്റം മനുഷ്യർ നമ്മോടൊപ്പം ഉണ്ടെന്ന് ശ്രീകണ്ഠൻ നായർ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടായപ്പോൾ മലയാളികൾ ഒറ്റക്കെട്ടായി പരസ്പരം സ്നേഹം കൂടുതൽ കൈമാറ്റം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഡോ. ലവ് ന മുഹമ്മദ്, ഉമർ അലി ഷിഹാബ്,  സാബിത്ത് ഉമർ,ഡോ. രമ്യ മാത്യു,ഷാജി ജോർജ് പ്രണത എന്നിവർ പ്രസംഗിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിമട്ടം,

അക്ഷരങ്ങളെ കോർത്തിണക്കിയ സ്വരാക്ഷര ഗീതം എന്നിവയുടെ സംഗീതം ചെയ്ത അശോകൻ അർജുനനെയും രചന നിർവഹിച്ച ബഷീർ അഹമ്മദിനെയും പാടിയ ഗണേഷ് പ്രഭു,  ചിത്രസംയോചനം നടത്തിയ നസ്റിൻ, ഷമീ നൗഷാദ് എന്നിവരെ യും ശ്രീകണ്ഠൻ നായർ ഉപഹാരം നൽകി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org