
വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ക്ക് ഫല പ്രദമായ സംസ്‌കരണ നിര്‍ദേശങ്ങളുമായി മരട് സെ. ജാന്നാ ദേവാലയത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സഹൃദയ ഫെസ്റ്റ് സംഘടിപ്പിച്ചു. ഒന്നോ രണ്ടോ അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പൈപ്പ് കമ്പോസ്റ്റ് മുതല്‍ വിവിധ തരം ബയോബിന്നുകള്‍, ബയോഗ്യാസ് പ്ലാന്റ് മാതൃകകള്‍ , ഫ്‌ലാറ്റുകള്‍ക്കുള്ള വലിപ്പമേറിയ ബയോബിന്‍ എന്നിവയെക്കുറിച്ചുള്ള വിശദീകരണവും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായിരുന്നു. ശുചിത്വ മിഷന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡറായ സഹൃദയയുടെ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തു വെള്ളില്‍ സഹൃദയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണ ഉപാധികളെ കൂടാതെ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, ഫലവൃക്ഷത്തൈകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. വികാരി ഫാ.സേവി പടിക്കപ്പറമ്പില്‍ , സഹൃദയ അസി.ഡയറക്ടര്‍ ഫാ.സിബിന്‍ മനയമ്പിള്ളി, കൈക്കാരന്മാരായ ജോസ് ചെരിയ പറമ്പില്‍, ട്രിജോ മുക്കുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.