സ്ത്രീയുടെ പ്രതിഷേധമാണ് എഴുത്ത്: മാനസി

സ്ത്രീയുടെ പ്രതിഷേധമാണ് എഴുത്ത്: മാനസി
Published on

കൊച്ചി: അടിച്ചമര്‍ത്തലുകളോടും അസ്വാതന്ത്ര്യത്തോടുമുള്ള സ്ത്രീയുടെ പ്രതിഷേധവും വിയോജിപ്പുകളുമാണ് അവളുടെ എഴുത്തുകളെന്ന് കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുകൂടിയായ സാഹിത്യകാരി മാനസി. നാടകപ്രവര്‍ത്തകയും അഭിനേത്രിയുമായ ടി.എസ്. ആശാദേവിയുടെ 'അരങ്ങിലെ സ്ത്രീനാട്യം ചരിത്രം സിദ്ധാന്തം രാഷ്ട്രീയം' എന്ന പുസ്‌കത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ചിത്രകാരനുമായ ബോണി തോമസ് പുസ്തകം ഏറ്റുവാങ്ങി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആകാശവാണി അസി.സ്റ്റേഷന്‍ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, നാടകപ്രവര്‍ത്തകരായ ഡോ.ചന്ദ്രദാസന്‍, പി.പി. ജോയി, സംവിധായകന്‍ ജോണ്‍സണ്‍, തിരക്കഥാകൃത്ത് ശ്രീമൂലനഗരം പൊന്നന്‍, പുസ്തക രചയീതാവ് ടി.എസ്. ആശാദേവി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org