
ലോക ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏവിയേഷൻ വിഭാഗം ലോക ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു. ചാവറകൾച്ചറൽ സെൻററിന്റെയും ചാവറ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം മിനിസ്ട്രി ഓഫ് ഇന്ത്യ കൊച്ചി/ ലക്ഷദ്വീപ് ഓഫീസിന്റെ സഹകരണത്തോടെ ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിൽ ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധയാകർഷിച്ചു നമ്മുടെ രാജ്യത്തിൻറെ വളർച്ചയിൽ ടൂറിസത്തിന്റെ പ്രാധാന്യം വളരെ വലുതാണ് എന്ന് ടൂറിസം മിനിസ്ട്രി ഓഫ് ഇന്ത്യ കൊച്ചി ആൻഡ് ലക്ഷദ്വീപ് അസിസ്റ്റൻറ് ഡയറക്ടർ ശ്രീ നരേന്ദ്രൻ അഭിപ്രായപ്പെട്ടു ടൂറിസം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം ദിനം ആഘോഷങ്ങൾക്ക് പൈതൃക നഗരമായ ഫോർട്ടുകൊച്ചി തന്നെ യാണ് മികച്ച സ്ഥലം എന്ന് കൊച്ചി കോർപ്പറേഷൻ ഒന്നാം ഡിവിഷൻ കൗൺസിലർ ശ്രീ ആൻറണി കുരിത്തറഅഭിപ്രായപ്പെട്ടു.ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീ. ജോമോൻ, ശ്രീമതി. അഞ്ജന, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ഡയറക്ടർ ഫാദർ.ബിജു വടക്കേൽ സി. എം. ഐ.ഏവിയേഷൻ വിഭാഗം മേധാവി ശ്രീമതി. ടിയ തോമസ്, ഹോട്ടൽ മാനേജ്മെൻറ് വിഭാഗം മേധാവി ശ്രീമതി.ജെയിമോൾ ടോം എന്നിവർ പ്രസംഗിച്ചു.