
കൊച്ചി : ലോക ഓട്ടിസം ബോധവല്‍ക്കരണമാസാചാരണത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍, പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ പങ്കാളിത്തത്തോടെ, ലെറ്റ് അസ് ട്യൂണ്‍ കളേഴ്‌സ് സംഗീത സായാഹ്നം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ചു. വളരെയധികം പ്രത്യേകതകളോടെയാണ് ഓട്ടിസം ബാധിച്ച കുട്ടികളെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു.
മെട്രോ എം.ഡി യും മുന്‍ ഡി.ജി.പി യുമായ ലോക്‌നാഥ് ബെഹ്‌റ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കെ. ഉഷ മുഖ്യപ്രഭാഷണം നടത്തി.ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റേര്‍ സനു സത്യന്‍, എന്നിവര്‍ പ്രസംഗിച്ചു.പ്രശസ്ത കഥക് നര്‍ത്തകിയും പരിശീലകയുമായ ദീപ കര്‍ത്ത ഭിന്നശേഷിയുളള കുട്ടികളൊപ്പം നൃത്തം അവതരിപ്പിച്ചു.വിശ്രുത പ്രഥം തരംഗ് വാദകന്‍ രാജേന്ദ്ര നായിക്ക് സൂറത്ത്, തബല പ്രതിഭ രത്‌നശ്രീ അയ്യര്‍, ഹിന്ദുസ്ഥാനി ഗായകനായ ടി. പി വിവേക്, ഗന്ധര്‍വ്വ സംഗീതം വിജയി ശ്രുതി സജി, വാദ്യ കലാകാരന്മാരായ നാസര്‍ ഇടപ്പള്ളി, ഉല്ലാസ് പൊന്നാടി, പോള്‍ രാജ്, ആര്‍ട്ടിസ്റ്റ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതസായാഹ്നം കാണികള്‍ക്ക് ശ്രവണദൃശ്യമൊരുക്കി.