അടാട്ട് പഞ്ചായത്ത് ലോക കൊതുകു ദിനാചരണം

അടാട്ട് പഞ്ചായത്ത് ലോക കൊതുകു ദിനാചരണം
Published on

അടാട്ട് പഞ്ചായത്തും അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എ എം എഫ് എസി സി യും, സംയുക്തമായി ലോക കൊതുകു ദിനാചരണ പരിപാടി മഹാത്മാ അംഗണവാടിയില്‍ സംഘടിപ്പിച്ചു.

തുടര്‍ന്ന്  ബോധവല്‍ക്കരണ ക്ലാസ്, ക്വിസ് മല്‍സരം, വീടുകള്‍ കേന്ദ്രീകരിച്ചുള്ള  കൊതുക് നിരീക്ഷണം, കൂത്താടി ശേഖരണം, ഉറവിട നശീകരണം എന്നിവ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ നിഷാ പ്രഭാകരൻ,

അമല ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി ആർ ഒ  ജോസഫ് വര്‍ഗ്ഗീസ്സ്, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ക്വിസ് മല്‍സരത്തില്‍ രേഖ ശ്രീനിവാസന്‍ ഒന്നാം സ്ഥാനവും സ്മിത സുനീഷ്, രണ്ടാം സ്ഥാനവും സ്വര്‍ണ്ണ വിപിന്‍ മൂന്നാം സ്ഥാനവും ശ്രീലക്ഷ്മി അനീഷ് നാലാം സ്ഥാനവും കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org