വേള്‍ഡ് മലയാളീ കൗണ്‍സില്‍ വൃക്ഷതൈ നടീലും വിതരണവും നടത്തി

വേള്‍ഡ് മലയാളീ കൗണ്‍സില്‍ വൃക്ഷതൈ നടീലും വിതരണവും നടത്തി

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളീ കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ കരിത്തല സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ വൃക്ഷതൈ നടീലും വിതരണവും നടത്തി. WMC ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ.ജോണി കുരുവിള മുഖ്യാതിഥി ആയ ചടങ്ങില്‍ WMC ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് പനക്കല്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വരുംതലമുറ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്ഘാടകന്‍ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ അലൈന്‍ പ്രവിശ്യാ പ്രസിഡന്റ് ശ്രീമതി. ജാനറ്റ് വര്‍ഗീസ് കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് യുപിഎസ് കരിത്തല റവ. സിസ്റ്റര്‍ ജെനി എഫ് സി സി,വേള്‍ഡ് മലയാളീ കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സ് ചെയര്‍പേഴ്‌സണ്‍ ശ്രീ ജോസഫ് മാത്യു, ജനറല്‍ സെക്രട്ടറി ശ്രീ. ജോണ്‍സണ്‍ സി. എബ്രഹാം, വിമന്‍ ഫോറം സെക്രട്ടറി ശ്രീമതി സിമ്മി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org