ലോക ഗ്ലോക്കോമ വാരാചരണം

ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ യു.സി കോളേജില്‍ സംഘടിപ്പിച്ച ഗ്ലോക്കോമ ബോധവല്‍ക്കരണ യജ്ഞത്തിന്റെയും യു.സിഎല്‍.എഫ് നിലാവ് പദ്ധതി മൂന്നാംഘട്ടത്തിന്റെയും ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു. ആഗ്‌നസ് തെരേസ ജോയ്, അബ്ദുള്‍ ഗഫൂര്‍, പ്രൊഫ.ഡോ. എം.ഐ പുന്നൂസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, അനീറ്റ അജി, വര്‍ഗ്ഗീസ് പോള്‍, ഡോ.അജലേഷ് ബി നായര്‍ എന്നിവര്‍ സമീപം.

ആലുവ: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ യു.സി കോളേജില്‍ സംഘടിപ്പിച്ച ഗ്ലോക്കോമ ബോധവല്‍ക്കരണ യജ്ഞത്തിന്റെയും യു.സി - എല്‍.എഫ് നിലാവ് പദ്ധതി മൂന്നാംഘട്ടത്തിന്റെയും ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് പാലാട്ടി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. നഗരസഭയുടെയും, യു.സി കോളേജിന്റെയും ശതാബ്ദി പ്രമാണിച്ച് ആലുവ നിയോജകമണ്ഡലത്തെ സമ്പൂര്‍ണ്ണ തിമിര വിമുക്തമാക്കാനുള്ള പദ്ധതിയാണ് യു.സി എല്‍.എഫ് നിലാവ്. പ്രിന്‍സിപ്പല്‍ ഡോ.എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍, വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ സലാം, ഡോക്യൂമെന്റേഷന്‍ ഓഫീസര്‍ വര്‍ഗ്ഗീസ് പോള്‍, എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ അജലേഷ് ബി നായര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അനീറ്റ അജി എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോക്കോമ രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഡോ. ശ്രീദേവി മറുപടി നല്‍കി. എല്‍.എഫ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ നേത്ര സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ വിശദീകരിച്ചു. മുന്നോറോളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org