ആഗോള കുടുംബ ദിനത്തില്‍ ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു

ആഗോള കുടുംബ ദിനത്തില്‍ ജൂബിലേറിയന്മാരേയും  നവദമ്പതികളേയും ആദരിച്ചു

തിരുമുടിക്കുന്ന്: വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്മാരേയും നവദമ്പതികളേയും, തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്റെയും മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ ആഗോള കുടുംബദിനത്തില്‍ ആദരിച്ചു. ദിവ്യബലിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ. ജിജൊ കണ്ടംകുളത്തി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. നവദമ്പതികളും ജൂബിലേറിയന്‍മാരും കാഴ്ചസമര്‍പ്പണം നടത്തി. അനുമോദനയോഗത്തില്‍ ഫാ. മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പാടന്‍ ജോസ്- എല്‍സി ദമ്പതികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് പള്ളിപ്പാടന്‍ ജോര്‍ജ്- ടെസി ദമ്പതികള്‍ സ്വാഗതം പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് സെക്രട്ടറി തച്ചില്‍ അവരാച്ചന്‍- സിബി ദമ്പതികള്‍ അതിരൂപതയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂബിലേറിയന്മാരായ പള്ളിപ്പാടന്‍ ദേവസി- സെലീന ദമ്പതികള്‍, പുതുശേരി പൗലോസ്- ഷീജ ദമ്പതികള്‍ എന്നിവര്‍ മറുപടി പ്രസംഗം പറഞ്ഞു. ആനിമേറ്റര്‍ സിസ്റ്റര്‍ ഫ്രാന്‍സി എഫ്.സി.സി, കൈക്കാരന്‍ ബിനു മഞ്ഞളി , വൈസ് ചെയര്‍മാന്‍ ബാബു കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. കല്ലേലി അപ്രേം- ഷൈനി ദമ്പതികള്‍ നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org