ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്

ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്
Published on

ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം, വിപുലമായ പരിപാടികളോടെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ആചരിച്ചു. തൃശ്ശൂര്‍ ഐ എം എ യുടെ നേതൃത്വത്തില്‍ സെന്റ് തോമസ് കോളേജിലെ എന്‍ എസ് എസ്, എന്‍ സി സി സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍.

ഐ എം എ ഡയറക്ടര്‍ ഡോ. വി കെ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച യോഗം, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് ഉല്‍ഘാടനം ചെയ്തു. ഐ എം എ ജോ. ഡയറക്ടര്‍ ഡോ. ഗോപികുമാര്‍, ഐ എം എ പ്രസിഡണ്ട് ഡോ. ജോസഫ് ജോര്‍ജ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ഡോ. വിമല ജോണ്‍, എന്‍ സി സി ഓഫീസര്‍ ഡോ. സാബു എ എസ് എന്നിവര്‍ പ്രസംഗിച്ചു.

ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ പ്രതീകമായി, വിശിഷ്ട വ്യക്തികള്‍ 20 ബലൂണുകള്‍ പറത്തി. രക്ത ദാന രംഗത്ത് സജീവമായി രംഗത്തുള്ള സന്നധ പ്രവര്‍ത്തകരെയും സംഘടനകളേയും ആദരിച്ചു. തുടര്‍ച്ചയായി രക്തദാനം സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍, ഐ എം എ അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് ക്രമീകരിച്ച രക്തദാന ക്യാമ്പില്‍ 70 ലേറെ പേര്‍ രക്തദാനം നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org