ആഗോള മാധ്യമ ദിനം പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊച്ചി: 56-ാം ആഗോള മാധ്യമ ദിനത്തോടനുബന്ധിച്ച് മാര്‍പ്പാപ്പയുടെ സന്ദേശം ഉള്‍പ്പെടുത്തി കെ.സി.ബി.സി മീഡിയ കമ്മീഷന്‍ പുറത്തിറക്കുന്ന പോസ്റ്റര്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് സംവിധായകന്‍ ലിയോ തദേവൂസിന് നല്കി പ്രകാശനം ചെയ്തു. 'ഹൃദയം കൊണ്ട് കേള്‍ക്കു' എന്നതാണ് ഈ വര്‍ഷത്തെ മാര്‍പ്പാപ്പയുടെ സന്ദേശം. ചടങ്ങില്‍ സി.എം.ഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ.ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളി, കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപുരയ്ക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി, സംവിധായകന്‍ ലിയോ തദ്ദേവൂസ്, കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ സാബു, സാംജി ആറാട്ടുപുഴ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org