സി.എല്‍.സി. എറണാകുളം-അങ്കമാലി അതിരൂപത 460-ാമത് ലോക സി.എല്‍.സി ദിനാഘോഷം സംഘടിപ്പിച്ചു

ലോക സി.എല്‍.സി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി സുബോധനയില്‍ ഒത്തുചേര്‍ന്ന സി.എല്‍.സി പ്രവര്‍ത്തകര്‍ പുതിയ പ്രമോട്ടര്‍ ഫാ. പോള്‍സണ്‍ പെരേപ്പാടനൊപ്പം.
ലോക സി.എല്‍.സി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി സുബോധനയില്‍ ഒത്തുചേര്‍ന്ന സി.എല്‍.സി പ്രവര്‍ത്തകര്‍ പുതിയ പ്രമോട്ടര്‍ ഫാ. പോള്‍സണ്‍ പെരേപ്പാടനൊപ്പം.
Published on

ആഗോളതലത്തില്‍ 460 ന്റെ നിറവിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ അത്മായ സംഘടനയായ സി.എല്‍.സി. എറണാകുളം അങ്കമാലി അതിരൂപത സി.എല്‍.സിയുടെ നേതൃത്വത്തിലുള്ള ലോക സി.എല്‍.സി ദിനാഘോഷം അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്ററില്‍വച്ച് നടന്നു. അതിരൂപത പ്രസിഡന്റ് ശ്രീ. അനില്‍ പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗം സി.എല്‍.സി അതിരൂപത പ്രമോട്ടര്‍ ഫാ. പോള്‍സണ്‍ പെരേപ്പാടന്‍ ഉദ്ഘാടനം ചെയ്തു. കൊറോണകാലഘട്ടത്തില്‍ സി.എല്‍.സി. അതിരൂപത, ഫൊറോന, യൂണീറ്റ് തലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമോട്ടറച്ചന്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തിരികത്തിച്ച് പ്രതിജ്ഞ ആവര്‍ത്തിക്കുകയും കേക്കു മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു.

സുബോധന ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. സിനോ ബിജോയി, ജസ്റ്റിന്‍ സ്റ്റീഫന്‍, ആന്‍സ് ആന്റണി, അഡ്വ.ടോണി ജോര്‍ജ്ജ് തോമസ്, റിജു പാപ്പച്ചന്‍, ജോസ് ബിന്‍ ബേബി, ജീല്‍ മാവേലി, ബൈജു വടശ്ശേരി, ജോസിന്‍ ജോണ്‍, ജെറിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org