
അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം നടത്തിയ അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഉദ്ഘാടനം ചലച്ചിത്രനടി രമാദേവി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍,
ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. അനോജ് കാട്ടൂക്കാരന്‍, ഡോ. പ്രമീള മേനോന്‍, സിസ്റ്റര്‍ മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ഗര്‍ഭാശയ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.