വനിതാ സംരംഭകത്വ പരിശീലനം - സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

വനിതാ സംരംഭകത്വ പരിശീലനം - സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൂടുതൽ അറിവുകൾ നേടുന്നതിലൂടെ കൃഷിയും അനുബന്ധ സംരംഭങ്ങളും ലാഭകരമാക്കാനും കൂടുതൽ പേരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുവാനും കർഷകർക്കു കഴിയുമെന്ന് അൻവർ സാദത്ത് എം.എൽ.എ. അഭിപ്രായപ്പെട്ടു. നബാർഡിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ . വനിതകൾക്കായി സംഘടിപ്പിച്ച ജീവനോപാധി വികസന പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീമൂലനഗരം പള്ളി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ ആമുഖ പ്രഭാഷണം നടത്തി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തംഗം മീന വേലായുധൻ, സഹൃദയ കോ-ഓർഡിനേറ്റർമാരായ ലൈസി വർഗീസ്, ഷെൽഫി ജോസഫ് , കർഷക പ്രതിനിധി . പി.എം. ആന്റണി എന്നിവർ സംസാരിച്ചു. സംരംഭകത്വവികസനം, കന്നുകാലി വളർത്തൽ, പച്ചക്കറി കൃഷിരീതികൾ, കാർഷിക സംരംഭങ്ങളിൽ ജെ.എൽ.ജി.കളുടെ പ്രാധാന്യം, സംരംഭങ്ങൾക്കുള്ള ബാങ്ക് സഹായ പദ്ധതികൾ എന്നീ വിഷയങ്ങളിൽ 30 വനിതകൾക്ക് 5 ദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്.

ഫോട്ടോ: സഹൃദയ - നബാർഡ് സംരംഭകത്വ പരിശീലന പരിപാടി സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു. ലൈസി വർഗീസ്, പി.എം. ആന്റണി, ഫാ.ജോസ് കൊളുത്തു വെള്ളിൽ, ഫാ.കുര്യാക്കോസ് ഇരവിമംഗലം, മീന വേലായുധൻ തുടങ്ങിയവർ സമീപം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org