'ബൈബിളിലെ പെണ്‍മനസ്സുകള്‍' പ്രകാശനം ചെയ്തു

'ബൈബിളിലെ പെണ്‍മനസ്സുകള്‍' പ്രകാശനം ചെയ്തു

എഴുത്തുകാരിയും സംവിധായികയുമായ ജെസ്സി മരിയ എഴുതിയ ബൈബിളിലെ പെണ്മനസ്സുകള്‍ എന്ന പുസ്തകം കച്ചേരിപ്പടി ആശിര്‍ഭവനില്‍ വച്ച് പുനലൂര്‍ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പ്രകാശനം ചെയ്തു. ഗ്രന്ഥകാരിയുടെ സ്‌കൂള്‍ അധ്യാപികയായിരുന്ന ലില്ലി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. സത്യദീപത്തില്‍ എഴുതിയ ബൈബിള്‍ വനിതകള്‍ എന്ന പംക്തിയുടെ പുസ്തകരൂപം ആണിത്. ഭരണങ്ങാനം ജീവന്‍ ബുക്‌സ് ആണ് പ്രസാധകര്‍.

ചടങ്ങില്‍ അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷം വഹിച്ചു. ജീവന്‍ ബുക്‌സ് മാനേജര്‍ ഫാ. അലക്‌സ് കിഴക്കേകടവില്‍ കപ്പുച്ചിന്‍, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍, ആശിര്‍ഭവന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് വാരിയത്ത്, ഫാ. ജോഷി മയ്യാറ്റില്‍, സംവിധായകന്‍ ടോം ഇമ്മട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org