വനിതാ സംരംഭകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

നബാർഡിൻറെ   സഹകരണത്തോടെ  സഹൃദയ വനിതകൾക്കായി സംഘടിപ്പിച്ച വിമൻസ് ബോട്ടിക്ക് ബിസിനസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ആക്‌ടിംഗ്‌ പ്രസിഡൻറ് സനിത റഹിം ഉദ്‌ഘാടനം ചെയ്യുന്നു. ജെസി, കെ. ഓ. മാത്യുസ്, അജീഷ് ബാലു, ഫാ. ജോസ് കൊളുത്തുവെള്ളിൽ, പാപ്പച്ചൻ തെക്കേക്കര, ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ സമീപം.

ജീവിത സ്വപ്നങ്ങളെ അഭിരുചിക്കൊത്തവിധം പരിപോഷിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കു മുന്നേറാൻ ലഭിക്കുന്ന അവസരങ്ങൾ വനിതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് ആക്‌ടിംഗ്‌ പ്രസിഡൻറ് സനിത റഹിം അഭിപ്രായപ്പെട്ടു.നബാർഡിൻറെ സൂക്ഷ്‌മ സംരംഭകത്വ വികസന പദ്ധതിയുടെ  സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ വനിതകൾക്കായി സംഘടിപ്പിച്ച വിമൻസ് ബോട്ടിക്ക് ബിസിനസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. പൊന്നുരുന്നി കർദിനാൾ പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  യോഗത്തിൽ  സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ  അധ്യക്ഷനായിരുന്നു.  നബാർഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജർ അജീഷ് ബാലു മുഖ്യപ്രഭാഷണം നടത്തി. ടെയിലറിംഗ് , ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ സ്റ്റൈപ്പെൻഡോടുകൂടി  15  ദിവസത്തെ സൗജന്യ പരിശീലനം നേടിയ 30 വനിതകൾക്കുള്ള സർട്ടിഫിക്കറ്റുകൾ സനിത റഹിം വിതരണം ചെയ്തു.  പരിശീലനം പൂർത്തിയാക്കിയവർക്ക് ജെ. എൽ. ജി. കൾ  വഴി സംരംഭങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക പിന്തുണയും ഇൻഷുറൻസ് സംരക്ഷണവും ക്രമീകരിക്കുമെന്ന്  സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ   പറഞ്ഞു.   സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, പരിശീലക ജെസി, കോഴ്‌സ്  കോ ഓർഡിനേറ്റർ ബേസിൽ പോൾ എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org