വിൽ ഡ്യുരാന്റ്റ് പുരസ്‌കാരം പ്രൊഫ. സാൻജോസ് ഏ തോമസിന്

വിൽ ഡ്യുരാന്റ്റ് പുരസ്‌കാരം പ്രൊഫ. സാൻജോസ് ഏ തോമസിന്
Published on

ഇൻഡോ - അമേരിക്കൻ തത്വശാസ്ത്ര സമൂഹത്തിന്റെ പ്രഥമ വിൽ ഡ്യുരാന്റ്റ് പുരസ്‌കാരം പ്രൊഫ. സാൻജോസ് ഏ തോമസിന് ലഭിച്ചു. തേവര കോളേജിലെ സോഷ്യോയോളജി വിഭാഗം മേധാവിയാണ്.

2020 ന് ശേഷം രചിക്കപെട്ട സാമൂഹികശാസ്ത്ര പഠനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. കോവിഡ് കാലഘട്ടത്തിൽ ഉണ്ടായ സാമൂഹിക മാറ്റങ്ങളോട് പൊതുസമൂഹവും ആധുനിക വിദ്യാഭ്യാസവും എങ്ങനെ പൊരുത്തപ്പെട്ടു എന്ന വിഷയത്തിൽ നടത്തിയ ഗവേഷണങ്ങൾക്കും, അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കു മാണ് അവാർഡ്.

ആയിരം യു എസ് ഡോളറാണ് പുരസ്‌കാര തുക.തേവര കോളേജിലെ സാമൂഹിക ശാസ്ത്ര വിഭാഗം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലാണ് പഠനം നടത്തിയത്.

സാമൂഹിക ബന്ധങ്ങളിലുണ്ടായ മാറ്റവും, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലുണ്ടായ വർദ്ധനവും, കുട്ടികളുടെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളും ഗവേഷണ പഠനങ്ങൾക്കു വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

എറണാകുളം അങ്കമാലി മേജർ അതിരൂപത പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് ഇടവക അംഗമാണ്.

logo
Sathyadeepam Online
www.sathyadeepam.org