സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 മെഗാ ബമ്പര്‍ വിജയികള്‍

സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 മെഗാ ബമ്പര്‍ വിജയികള്‍

പ്രത്യേക ശ്രദ്ധയ്ക്ക്: വിജയികളായവര്‍ സമ്മാനം കൈപ്പറ്റുന്നതിനായി സത്യദീപം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ജപമാല മാസാചരണത്തോട് ബന്ധപ്പെടുത്തി സത്യദീപം ഓണ്‍ലൈന്‍ നടത്തിവരുന്ന മരിയന്‍ ക്വിസിന്റെ മെഗാ ബമ്പര്‍
വിജയികളെ പ്രഖ്യാപിച്ചു. ഷീജാ ജോജോ (സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, പുത്തന്‍വേലിക്കര) – ജിയാ സെബീഷ് (സെന്റ് ജോസഫ് ചര്‍ച്ച്, കരയാംപറമ്പ്) – അഞ്ചു ചാക്കോച്ചന്‍ (സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച്, കാഞ്ഞൂര്‍) എന്നിവരാണ് സമ്മാനാര്‍ഹരായത്.

സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസില്‍ ഒക്ടോബര്‍ മാസത്തില്‍ എല്ലാ ദിവസവും ശരിയുത്തരം അയച്ച 1226 പേരില്‍ നിന്നുമാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.

ഒക്ടോബര്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമില്‍ ഓരോ ദിവസവും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേര്‍ക്ക് 1000 രൂപ വീതവും, മുഴുവന്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന
വ്യക്തിക്ക് പ്രോത്സാഹന സമ്മാനവും നാല് ആഴ്ചയും നല്കി.

എല്ലാ ദിവസവും പ്രായവ്യത്യാസമില്ലാതെ ഒത്തിരിപ്പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മരിയന്‍ ക്വിസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഡോണ ചാരിറ്റബില്‍ ട്രസ്റ്റാണ് മരിയന്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org