പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

Published on

ഡോ. സെബാസ്റ്റ്യന്‍  വളർകോട്ട് രചിച്ച 'കാട് കഥപറയുമ്പോൾ' എന്ന നോവൽ പ്രകാശനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന ചടങ്ങിൽ ഫാ. ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ പുസ്തകത്തിന്റെ ആദ്യപ്രതി റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളി സി എം ഐക്ക് നൽകി. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും ആസ്വദിക്കാനും, പ്രകൃതിയിലേക്ക് മടങ്ങാനുമുള്ള ഓരാഹ്വാനം കൂടിയാണ് ഈ പുസ്തകം. ഫ്രാൻസിസ് മാർപാപ്പയുടെ 'ലൗദാത്തോസി'യുടെ വെളിച്ചത്തിലും ഈ പുസ്തകത്തെ പ്രത്യേകം നോക്കിക്കാണാവുന്നതാണ്. പുസ്തകത്തിന്റെ രചയിതാവ് തേവരക്കോളേജ് രസതന്ത്രവിഭാഗം മുൻ വകുപ്പദ്ധ്യക്ഷനും, ഇടപ്പള്ളി ഫൊറോന സൺഡേസ്കൂൾ പ്രമോട്ടറുമാണ്.

ഫാ. ബോബി ജോസ് കപ്പൂച്ചിൻ, എസ്. എച്ച് .കോളേജ്  പ്രിൻസിപ്പൽ ഡോ.ജോസ് ജോൺ സി. എം .ഐ, ഡോ. പ്രശാന്ത് പാലക്കാപ്പിള്ളി സി.എം.ഐ,  വനഗവേഷകൻ ഡോ. ജിജി ജോസഫ്  എന്നിവർ സംസാരിച്ചു. 

ശ്രീമതി തെരേസ സെബാസ്റ്റ്യന്‍ സ്വാഗതവും, ഡോ. സെബാസ്റ്യൻ വളർകോട്ട് നന്ദിയും പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org