

പൊന്നുരുന്നി : എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കാൻസർ രോഗ ചികിത്സ മൂലം തലമുടി നഷ്ടപ്പെട്ടവർക്കു നൽകുന്നതിനയി സെല്ലീസ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന, വിഗ്ഗ് നിർമ്മാണ പരിശീലന പരിപാടിക്കു തുടക്കമായി.
പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഹാളിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെല്ലിസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ പരിശീലനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
സഹൃദയ അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി പുതിയാപറമ്പിൽ, സെല്ലീസ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ബെന്നിച്ചൻ കെ തോമസ്, സെല്ലീസ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ അരുൺ തോമസ്, സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, പ്രോജക്ട് മാനേജർ കെ. ഒ. മാത്യൂസ്, ബേസിൽ പോൾ, സെലിൻ പോൾ എന്നിവർ സംസാരിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെയർ ക്രിയേഷൻസ് ഏജൻസിയാണ് 6 ദിവസം നീളുന്ന വിഗ് നിർമാണ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.