ഫാ.സ്റ്റാൻ സ്വാമിയോടുള്ള  കാടത്തത്തിന്റെ ക്രൂരതയ്‌ക്കെതിരെ ശബ്ദം ഉയർത്തിയില്ലെങ്കിൽ നാം മനുഷ്യരല്ല : എം.കെ. സാനു

ഫാ.സ്റ്റാൻ സ്വാമിയോടുള്ള  കാടത്തത്തിന്റെ ക്രൂരതയ്‌ക്കെതിരെ ശബ്ദം ഉയർത്തിയില്ലെങ്കിൽ നാം മനുഷ്യരല്ലാതാകുമെന്ന് പ്രൊഫ. എം.കെ .സാനൂ അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച – ഫാ.സ്റ്റാൻ സ്വാമി നീതി നിഷേധിക്കപ്പെട്ട മനുഷ്യസ്നേഹി എന്ന വിഷയത്തിൽ ഓൺലൈൻ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശക്തമായ പ്രതി ക്ഷേധമനു തന്റേതെന്നും , പാരമ്പര്യം കാത്തുസൂഷിക്കുമെന്നും പൈതൃകം പരിരക്ഷിക്കപെടുമെന്നും പറയുന്ന ഒരു ഭരണകൂടമാണ് മനുഷ്യത്വമെന്ന സാമാന്യനീതിപോലും കൊടുക്കാതിരുന്നത് .സ്നേഹസമ്പന്നനായ  വ്യക്തിയുടെ ത്യാഗപൂർണ്ണമായ ജീവിതം വിസ്മരിച്ചുകൊണ്ടു ശാരീരികമായും മാനസികമായും തകർത്തത് നീധീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ പിൻബലത്തോടൊകൂടിയ കൊലപാതകമാണ്  സ്റ്റാൻ സ്വാമിയുടെതെന്ന് എം. .കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ആദിവാസിവിഭാഗത്തിൽപെട്ടവർ പാർശ്വവത്കരിക്കപ്പെട്ടവർ , അടിസ്ഥാനസൗകര്യങ്ങളില്ലാത്തവർ എന്നിവരുടെ ഇടയിൽ പ്രവർത്തിച്ച സ്റ്റാൻ  സ്വാമിയോട് ക്രൂരമായ മനുഷ്യത്വരഹിതമായ ഇടപെടലാണ് ഭരണകൂടം നടത്തിയത്.ജൂലൈ 19 നു വര്ഷകാലസമേളനത്തിൽ പാർലമെന്റിൽ ഈ വിഷയം ഉയർത്തികൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു .

കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സി.എം.ഐ, വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റെവ. ഡോ. മാർട്ടിൻ മള്ളാത്തു, ഫാ. ബിനോയ് പിച്ചളക്കാട്ട് എസ.ജെ., ഡോ.പി.സി. അച്ചന്കുഞ്ഞു, ഫാ.പ്രശാന്ത് സി.എം.ഐ.,   ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി , അസോസിയേറ്റ് ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org