വിധവ ദിനാചരണവും നവോമി സംഗമവും സംഘടിപ്പിച്ചു

വിധവ ദിനാചരണവും നവോമി സംഗമവും സംഘടിപ്പിച്ചു
Published on

കോട്ടയം: ജൂണ്‍ 23 ലോക വിധവ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും സംഘടിപ്പിച്ചു. കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗ്ഗീസ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ് നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള നവോമി ഗ്രൂപ്പ് പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org