കൂവപ്പടി ബദ്‌ലഹേം അഭയഭവനിൽ പെരുമ്പാവൂർ റോട്ടറി ക്ലബിന്റെ ധനസഹായത്തോടെ നിർമിച്ച ജൈവമാലിന്യങ്ങളിൽ നിന്ന് പാചകവാതകം ലഭ്യമാക്കുന്ന മാലിന്യസംസ്കരണ പ്ലാൻറ് പ്രവർത്തനമാരംഭിച്ചു. ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിനുള്ള സർക്കാർ അംഗീകൃത ഏജൻസിയായ സഹൃദയ ടെക്കിന്റെ മേൽനോട്ടത്തിലാണ് പ്ലാൻറ് നിർമിച്ചത്. റോട്ടറി ക്ലബ് മുൻ പ്രസിഡണ്ടും പ്രോജക്ട് കോ ഓർഡിനേറ്ററുമായ കെ.ഓ. ജോസ്, സഹൃദയ ടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സംയുക്തമായി ഉദ്‌ഘാടനകർമം നിർവഹിച്ചു. റോട്ടറി പ്രോജക്ട് ഹെഡ് രഞ്ജു പോൾ, അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ, ഷാജു, സഹൃദയ ടെക്ക് മാനേജർ ജീസ് പി പോൾ എന്നിവർ സന്നിഹിതരായിരുന്നു.