വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന കൂട്ടായ്മയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയന്‍് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ബിജി ജോസ്, ഫാ. സുനില്‍ പെരുമാനൂര്‍, ലീലാമ്മ ഫിലിപ്പ്, ആലീസ് ജോസഫ്, ലിസ്സി ജോസഫ്, തോമസ് പി.കെ എന്നിവര്‍ സമീപം

കോട്ടയം: വയോജനങ്ങളുടെ കൂടിവരവിനും മാനസിക ഉല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു.  കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ഗ്രാമതല അനിമേറ്റര്‍ ലിസ്സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.  കൂട്ടായ്മയോനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി  നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, നക്ഷത്ര വനം, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയിലെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org